കോഴിക്കോട്: പോക്സോ കേസിൽ മൂന്ന് പ്രതികളെ കഠിന തടവിന് ശിക്ഷിച്ച് നാദാപുരം കോടതി.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഒന്നാംപ്രതി വാണിമേൽ തയ്യുള്ളതിൽ അനിൽ,രണ്ടും മൂന്നും പ്രതികളായ ഏറ്റുമാനൂർ സ്വദേശി ദാസ്, മണ്ണാർക്കാട് വസന്ത എന്നിവർക്ക് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി അനിലിന് 40 വർഷം കഠിന തടവും 6000 രൂപ പിഴയും രണ്ടാം പ്രതി എം ദാസിന് ആറ് മാസം കഠിന തടവും 5000 രൂപ പിഴയും മൂന്നാം പ്രതി വസന്തക്ക് 20 വർഷവും ആറ് മാസവും കഠിന തടവുമാണ് ശിക്ഷ.
കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്തതിനു നിലവിൽ 75 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ് വസന്ത.