തിരുവനന്തപുരം: നെടുമങ്ങാട് 16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ അമ്മയ്ക്കും,കാമുകനും ജീവപര്യന്തം തടവ്.
പറണ്ടോട് സ്വദേശിനി മഞ്ജുവിനെയും,കാമുകൻ അനീഷ് എന്നിവരെയാണ് കോടതി കഠിനതടവിന് ശിക്ഷിച്ചത്.
ഇതോടൊപ്പം 3,50,000 രൂപ പിഴയും അടയ്ക്കണം.അല്ലാത്തപക്ഷം ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
കാമുകനൊപ്പം ജീവിക്കാൻ മകൾ മീര തടസ്സമാവുമെന്ന് കണ്ടാണ് ക്രൂരകൃത്യം പ്രതികൾ നടത്തിയത്.
മീരയുടെ അച്ഛൻ നേരത്തെ തന്നെ മരിച്ചുപോയിരുന്നു.മുത്തശ്ശനും, മുത്തശ്ശിക്കുമൊപ്പമായിരുന്നു മീര താമസിച്ചിരുന്നത്.
മഞ്ജു താമസിച്ചിരുന്ന വാടകവീട്ടിൽ വെച്ച് ഇരുവരെയും മീര ഒന്നിച്ച് കാണുകയും,ഇവരുടെ ബന്ധത്തെ എതിർത്ത മീരയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തുകയുമായിരുന്നു.
ശേഷം തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേ നാഗർകോവിലിൽ വെച്ചാണ് ഇരുവരും പിടിയിലായത്.