തൊടുപുഴ: ഇരട്ടയാറിലെ അതിജീവിതയുടെ മരണം കഴുത്തിൽ ബെൽറ്റ് മുറുകിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
തെളിവുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടേത് ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.
ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ റിപോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്താനാവൂ.
ചൊവ്വാഴ്ച്ച രാവിലെയാണ് പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആദ്യഘട്ടത്തിൽ കൊലപാതകമാണെന്ന സംശയം ഉയർന്നെങ്കിലും പുറത്ത് നിന്നാരും വീട്ടിൽ എത്തിയിട്ടില്ലെന്ന് വിശദ പരിശോധനയിൽ വ്യക്തമായി.
ആൻസുഹൃത്തുമായി പെൺകുട്ടി വഴക്കുണ്ടാക്കിയിരുന്നതായും,ആത്മഹത്യ ചെയ്യുമെന്ന് മെസ്സേജ് അയച്ചിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
രണ്ടു വർഷം മുന്നെയാണ് ആൺസുഹൃത്തും,കൂട്ടുകാരനും ചേർന്ന് പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.
കേസിലെ പ്രതികളായ യുവാക്കൾ നാട്ടിലില്ലെന്നാണ് അന്വേഷണത്തിൽ നിന്ന് മനസ്സിലായതെന്ന് പോലീസ് പറയുന്നു.