വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ വെളുത്തുള്ളി വളരെ നല്ലതാണ്‌. അതുകൊണ്ട്‌ തന്നെ ഹൃദയസ്‌തംഭനവും ഹൃദ്രോഗവും കുറയ്‌ക്കാനും ഇവ സഹായിക്കും.

ശുദ്ധമായ വെണ്ണ രക്തത്തിന്റെ കട്ടി കൂട്ടുകയും കൊളസ്‌ട്രോള്‍ ഉയര്‍ത്തുകയും ചെയ്യും .

ഇത്‌ രക്തധമനികള്‍ കട്ടിയാകുന്നതിനും കനം വയ്‌ക്കുന്നതിനും കാരണമാകും. ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുന്നത്‌ വെളുത്തുള്ളി തടയും.

ശരീരത്തെ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ആഹാര പദാര്‍ത്ഥങ്ങളില്‍ ഒന്നായാണ്‌ വെളുത്തുള്ളിയെ സമാന്തര ചികിത്സാ വിഭാഗത്തില്‍ കരുതുന്നത്‌.

പരാദങ്ങളെയും വിരകളെയും അകറ്റാനും പകര്‍ച്ചപ്പനി, പ്രമേഹം, വിഷാദം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവ പ്രതിരോധിക്കാനുമുള്ള ശക്തി വെളുത്തുള്ളിക്കുണ്ട്‌

ഭക്ഷണത്തില്‍ വെളുത്തുള്ളി ചേര്‍ത്ത് കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും വയറിന് സുഖം പകരുകയും ചെയ്യും.

വില്ലൻ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി .

കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്.

വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തിൽ ദഹനക്കേടിന് കഴിക്കാവുന്നതാണ്.

വെളുത്തുള്ളി പിഴിഞ്ഞ നീരിൽ ഉപ്പുവെള്ളം ചേർത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദനക്ക് ശമനമുണ്ടാകും.

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...