നെല്ല് സംഭരണം പുനരാംഭിക്കാമെന്ന് ജില്ലാ പാഡി ഓഫീസർ; കർഷകർ സമരം അവസാനിപ്പിച്ചു

അപ്പർകുട്ടനാട്ടിലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ ഒന്ന്, നാല്, പത്ത്, പതിനാല് ബ്ലോക്ക് പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് പത്ത് ദിവസമായിട്ടും സപ്ളെകോ നിർദേശിച്ച മില്ലുകാർ നെല്ല് സംഭരിക്കാത്തതിനെ തുടർന്ന്

അപ്പർകുട്ടനാട് സ്വതന്ത്ര നെൽ കർഷക കുട്ടായ്മയുടെയും സംയുക്‌ത പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള കർഷകർ സംഘടിച്ച് ചെന്നിത്തല കൃഷിഭവൻ ഉപരോധിച്ചു.

ഇന്നലെ രാവിലെയാണ് കൃഷിഭവൻ ഉപരോധിച്ചത്. കടുത്ത താപനില ഉയർന്നതിനെ തുടർന്ന് അപ്പർകുട്ടനാട്ടിലെ മിക്കപാടശേഖരങ്ങളിലും കർഷകർക്ക് ഇത്തവണ ലഭ്യമായത് കുറഞ്ഞ വിളവാണ്.

ചുമട്ടുകൂലിയും കൊയ്ത്ത് കൂലിയും നൽകിയ കർഷകരുടെ മേൽ ഒരു കിൻറ്റൽ നെല്ലിന് പതിനഞ്ചും പതിനേഴും കിലോ നെല്ല് അധികമായി കിഴിവ് ആവശ്യപ്പെട്ട മില്ലുകാരുടെ സമീപനമാണ് കർഷകരെ പ്രകോപിപ്പിച്ചത്.

ഇതിനെ തുടർന്നാണ് കർഷകർ കൃഷിഭവൻ ഉപരോധിച്ചത്.ആലപ്പുഴ പാഡി ഓഫിസർ അമ്പിളി, മാവേലിക്കര കൃഷി അഡീ.ഡയറക്ടർ ലേഖ മോഹൻ,

ചെന്നിത്തല കൃഷി ഓഫിസർ ചാൾസ് ഐസക്ക് ഡാനിയേൽ, അസി.കൃഷി ഓഫീസർ ബിജു ശർമ്മ, മില്ലുകാരുടെ പ്രതിനിധികൾ എന്നിവരുമായി കർഷക സംഘടനാ പ്രവർത്തകരും ജനപ്രതിനിധികളും നടത്തിയ ചർച്ചയിൽ ഭാഗികമായ ധാരണയുണ്ടാക്കി.

കർഷകരുടെ ഓരോരുത്തരുടേയും നെല്ലിൻ്റെ ഈർപ്പവും പതിരും അനുസരിച്ച് കിഴിവ് നൽകി നെൽ സംഭരണം പുനരാംഭിക്കാമെന്ന് ജില്ലാ പാഡി ഓഫീസർ അമ്പിളിയുടെ ഉറപ്പിൽ കർഷകർ സമരം അവസാനിപ്പിച്ചു.

Leave a Reply

spot_img

Related articles

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ...

കെ-മാറ്റ് 2025: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റിനായി (KMAT 2025 session-II) വിദ്യാർഥികൾക്ക് മെയ് 9  വൈകിട്ട് നാല് വരെ  www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ...

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...