മോദി റിട്ടയർ ചെയ്യേണ്ടതല്ലേ എന്ന വാദം ആവർത്തിക്കുകയാണ് കെജ്രിവാൾ. മോദി ഇതിന് മറുപടി നല്കാത്തതെന്തെന്നും കെജ്രിവാൾ ചോദിച്ചു.
75 വയസ്സ് കഴിഞ്ഞവർ പദവികളില്‍ വേണ്ട എന്നതായിരുന്നു ബിജെപി നയം. എത്രയോ നേതാക്കളെ ഈ നയം അനുസരിച്ച് ഒഴിവാക്കി.
എന്നാല്‍ 75 വയസ്സ് കഴിഞ്ഞാലും താന്‍ മാറില്ലെന്നാണ് മോദിയുടെ നയം. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യോഗി ആദിത്യനാഥിനെ രണ്ട് മാസത്തിന് ശേഷം മോദി ഒഴിവാക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
മോദി സ്ഥാനമൊഴിയുമോ എന്നതിനൊപ്പം പിൻഗാമിയെക്കുറിച്ച് ബിജെപിയിലുള്ള ആശയക്കുഴപ്പം കൂടിയാണ് കെജ്രിവാൾ ചർച്ചയാക്കുന്നത്.
യോഗി ആദിത്യനാഥിനോട് അമിത് ഷായ്ക്ക് നല്ല ബന്ധമല്ല എന്ന അഭ്യൂഹം പാർട്ടികത്ത് ഉണ്ട്.
രണ്ടായിരത്തി പതിനാലിലാണ് മാർഗ്ഗനിർദ്ദേശം മണ്ഡൽ ഉണ്ടാക്കി എൽകെ അദ്വാനി ഉൾപ്പടെയുള്ള 75 കഴിഞ്ഞ നേതാക്കളെ ബിജെപി അതിലേക്ക് മാറ്റിയത്.
പാർട്ടി ഫോറത്തിൽ ചർച്ച ചെയ്യാതെയാണ് ഇത് നടപ്പാക്കിയതെന്ന് ബിജെപി വിട്ട മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹ പറഞ്ഞു.
ചട്ടം എല്ലാവാർക്കും ബാധകമല്ലേ എന്ന ചോദ്യവും യശ്വന്ത് സിൻഹ ഉയർത്തുന്നു