കാറിലേക്ക് ഭക്ഷണം എത്തിക്കാഞ്ഞതിന് പാലക്കാട് ഹോട്ടലുടമയെ യുവാക്കള്‍ മര്‍ദ്ദിച്ചു. കടയും തകര്‍ത്തു.
പാലക്കാട് നാട്ടുകല്ലില്‍ രാത്രി 9.30ഓടെ ആയിരുന്നു സംഭവം.
കാറിലേക്ക് ഭക്ഷണം കൊടുത്തയക്കാത്തതിനാണ് ഹോട്ടലുടമയെ യുവാക്കള്‍ മര്‍ദ്ദിച്ചത്.
പുറത്ത് നിര്‍ത്തിയ കാറിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കാനാകില്ലെന്ന് പറഞ്ഞതാണ് പ്രകോപിപ്പിച്ചത്.
കടയിലെ ഫര്‍ണ്ണിച്ചറുകളും ഗ്ലാസുകളും സംഘം തകര്‍ത്തിട്ടുണ്ട്.
യാസ് കഫേ ഉടമ സര്‍ജലിനാണ് മര്‍ദ്ദനമേറ്റത്. പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
ആറ് പേര്‍ക്കെതിരെ നാട്ടുകല്‍ പൊലീസ് കേസെടുത്തു.
50000 രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറയുന്നു.
സംഭവത്തില്‍ ആറുപേര്‍ക്കെതിരെ നാട്ടുകല്‍ പൊലീസ് കേസെടുത്തു.
കാറിലെത്തിയ യുവാക്കള്‍ ഭക്ഷണം ഓര്‍ഡര്‍ചെയ്യുകയും പുറത്തുനിര്‍ത്തിയ കാറിലേക്ക് എത്തിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.