റെസ്റ്റോറൻ്റ് ജീവനക്കാരും എയർ ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം

തിരുവനന്തപുരത്ത് ഇംപീരിയൽ കിച്ചൺ എന്ന ഹോട്ടലിൽ ഇന്നലെ അര്‍ധരാത്രി സംഘർഷം ഉണ്ടായി.


വെൺപാലവട്ടത്തെ റെസ്റ്റോറൻ്റ് ജീവനക്കാരും എയർ ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിലാണ് സംഘർഷം ഉണ്ടായത്.

സീറ്റ് കിട്ടാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് വിവരം.

എയർ ഫോഴ്സ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് സംഭവത്തിൽ ഇംപീരിയൽ കിച്ചൺ ഹോട്ടൽ ജീവനക്കാര്‍ പൊലീസിൽ പരാതി നൽകി.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്.

ആക്കുളം എയര്‍ ഫോഴ്സ് കേന്ദ്രത്തിലെ നാല് എയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് എതിരെ സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.

Leave a Reply

spot_img

Related articles

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...

ജോലിയിൽ അവധി ചോദിച്ച ഹോട്ടൽ ജീവനക്കാരനെ ഹോട്ടലുടമ കുത്തി പരിക്കേൽപ്പിച്ചു

ജോലിയിൽ അവധി ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഹോട്ടലുടമ.ഹോട്ടലുമയുടെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായ ജീവനക്കാരൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.വക്കം പുത്തൻവിളയിൽ...