കോഴിക്കോട്: മെഡിക്കൽ കോളജിലെ നാല് വയസുകാരിക്ക് ശസ്ത്രക്രിയ മാറി ചെയ്ത സംഭവത്തിൽ അസോസിയേറ്റ് പ്രൊഫസർ ഡോ.ബിജോൺ ജോൺസണെ സസ്പെൻഡ് ചെയ്തു.
സംഭവത്തിൽ വിശദമായ അന്വേഷണം ഉടനെ നടത്താൻ ആരോഗ്യമന്ത്രി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു.
അന്വേഷണ വിധേയമായാണ് നടപടി.
പ്രോട്ടിക്കോളുകൾ കൃത്യമായി പാലിക്കണമെന്ന് ആശുപത്രികൾക്ക് മന്ത്രി കർശന നിർദേശം നൽകിയിട്ടുണ്ട്.
മെഡിക്കൽ കോളജിൽ വിരലിൻ്റെ ശസ്ത്രക്രിയക്ക് എത്തിയ നാല് വയസുകാരിക്ക് നാവിലാണ് ശസ്ത്രക്രിയ നടത്തിയത്.
ചേരുവണ്ണൂർ മധുര ബസാറിലെ ദമ്പതികളുടെ കുട്ടിക്കാണ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും തിക്താനുഭവം ഉണ്ടായത്.
സംഭവത്തിൽ അന്വേഷണമുണ്ടാവുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചിരുന്നു.