പിഡിപി ശ്രീനഗർ സ്ഥാനാർഥിക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്

കഴിഞ്ഞ മാസം ദക്ഷിണ കശ്മീരിലെ പുൽവാമയിൽ മുൻകൂർ അനുമതിയില്ലാതെ റോഡ് ഷോ നടത്തി മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ചതിന് ശ്രീനഗർ ലോക്‌സഭാ മണ്ഡലത്തിലെ പിഡിപി സ്ഥാനാർത്ഥി വഹീദ് പാറയ്‌ക്കെതിരെ കേസെടുത്തു .

നോഡൽ ഓഫീസറുടെയും, എംസിസിയുടേയും, പുൽവാമയിലെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറുടെയും പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ പുൽവാമ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഏപ്രിൽ 27ന് പുൽവാമയിലെ ബെയ്‌പോര, പദ്‌ഗംപോറ, ലാർകിപോറ, വാങ്കൻപോറ, ഗോറിപോറ, ഡംഗർപോറ, ജംഗൽനാട്, ബടാപോറ, ധവാതു, ഖണ്ഡയ്‌പോറ, പൻസ്‌ഗാം എന്നിവിടങ്ങളിൽ ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയെന്നാണ് പിഡിപി നേതാവിനേതിരെയുള്ള ആരോപണം.

Leave a Reply

spot_img

Related articles

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര...

വീണ്ടും പാചക വാതക വില കൂടി

രാജ്യത്ത് വീണ്ടും പാചക വാതക വില കൂടി.വാണിജ്യ സിലിണ്ടറുകള്‍ക്ക് 46 രൂപയാണ് കൂടിയത്. 19 കിലോ സിലിണ്ടറിന് 3,131 രൂപയാണ് പുതിയ വില.ഗാര്‍ഹിക സിലിണ്ടര്‍...