തിരുവനന്തപുരം : നാളെ മുതൽ സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം.
രാവിലെ 8 മണി മുതല്‍ 12 വരെയും വൈകുന്നേരം 4മണി മുതല്‍ 7 മണി വരെയുമായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.
സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയിരുന്നു.
രാവിലെ 8 മുതല്‍ 11 വരെയും വൈകിട്ട് 4 മുതല്‍ 8 വരെയുമായിരുന്നു നിലവിലുള്ള സമയക്രമം.