പെട്ടെന്നുള്ള നരബാധ മൂലം ഏറെ ആളുകളാണ് ബുദ്ധിമുട്ടുന്നത്.
നര മൂലം പലരുടെയും ആത്മവിശ്വാസം തന്നെ മരവിക്കുന്നതായി കാണാൻ കഴിയുന്നുണ്ട്.
പ്രായം കൂടുമ്പോൾ മുടി നരയ്ക്കുന്നത് സ്വഭാവികമാണെങ്കിലും ചെറുപ്പത്തിലെ മുടി നരയ്ക്കുന്നത് പലർക്കും ഉൾക്കൊളളാൻ കഴിയില്ല. ഇന്ന് കുട്ടികളിൽ പോലും മുടിനരയ്ക്കുന്നതായി കണ്ട് വരുന്നു.
അകാലനര സാധാരണ പ്രായപരിധിയേക്കാൾ നേരത്തെയുള്ള പ്രായത്തിൽ തന്നെ വ്യക്തികൾക്ക് മുടി നരയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു.
ജനിതകശാസ്ത്രവും വിറ്റാമിൻ കുറവുകൾ പോലുള്ള മറ്റ് ഘടകങ്ങളും അകാല നരയ്ക്ക് കാരണമാകുന്നതായി പറയുന്നു.
അകാലനരയ്ക്കു പിന്നിൽ പാപമ്പര്യം വലിയൊരു പങ്കുവഹിക്കുന്നുണ്ട്.
പുകവലി മൂലവും നര ഉണ്ടാകുന്നുണ്ട്.
സ്ട്രെസ് ഹോർമോണുകൾ മെലാനിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് അകാല നരയിലേക്ക് നയിക്കുന്നു.
പോഷകങ്ങളുടെ കുറവ് മൂലം മുടി നരയ്ക്കുന്നു.