പ്രതിഷേധവുമായി ദില്ലി സർവകലാശാലയിലെ വിദ്യാർത്ഥികളും അധ്യാപകരും രംഗത്ത് എത്തിയിരിക്കുകയാണ്.
വേനലവധി വെട്ടിച്ചുരുക്കിയതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധവുമായി അധ്യാപകരും വിദ്യാർത്ഥികളും രംഗത്തെത്തിയത്.
ജൂണ്‍ ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി.
അധ്യാപകർ ഇതിനകം തന്നെ കോൺഫറൻസുകൾ, റിസർച്ച്, എഫ്‌ഡിപികൾ തുടങ്ങിയവയ്ക്കായി അപേക്ഷിച്ചു കഴിഞ്ഞെന്നാണ് അസോസിയേറ്റ് പ്രൊഫസറായ ആഭ ദേവ് പറയുന്നത്.
പലരും സ്വന്തം നാട്ടിലേക്ക് പോകുന്നത് വേനൽക്കാല അവധിക്കാണ്.
ഇതിനകം ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റുകള്‍ മിക്കവരും ബുക്ക് ചെയ്തു.
അവധിയിലെ പെട്ടെന്നുള്ള മാറ്റം വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുപോലെ ബാധിക്കുമെന്നാണ് പരാതി.
2023- 24 അക്കാദമിക് വർഷത്തെ കലണ്ടർ രണ്ടാം തവണയാണ് മാറ്റുന്നതെന്നും പരാതിയുണ്ട്. പുതുക്കിയ ഉത്തരവ് പ്രകാരം ജൂണ്‍ 14 മുതൽ ജൂലൈ 21 വരെയാകും അവധി.