ക്ലബ് ലൈസന്‍സ് ടെസ്റ്റിലും തോറ്റ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്

കേരള ബ്ലാസ്‌റ്റേഴ്‌സിന് ‘ക്ലബ്ബ് ലൈസൻസ് പരീക്ഷയിലും’ തോൽവി.

അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ പ്രീമിയർ -1 ക്ലബ്ബ് ലൈസൻസ് കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം നാലു ടീമുകൾക്ക് ലഭിച്ചില്ല.

ലൈസൻസ് ലഭിച്ചില്ലെങ്കിൽ അടുത്തസീസണിൽ കളിക്കാൻ കഴിയില്ല.

ബ്ലാസ്റ്റേഴ്‌സിനു പുറമേ, ഹൈദരാബാദ് എഫ്.സി., ഒഡിഷ എഫ്.സി., ജംഷേദ്പുർ എഫ്.സി. എന്നിവയാണ് ക്ലബ്ബ് ലൈസൻസ് ടെസ്റ്റിൽ പരാജയപ്പെട്ട മറ്റു ക്ലബ്ബുകൾ.

ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ ക്ലബ്ബ് ലൈസൻസ് നിബന്ധനകൾ പൂർണമായും പാലിക്കാൻ കഴിയാത്തതാണ് ഈ ക്ലബ്ബുകൾക്ക് തിരിച്ചടിയായത്.

നിബന്ധനകൾ പാലിച്ച് ക്ലബ്ബുകൾക്ക് വീണ്ടും അപേക്ഷനൽകാൻ അവസരമുണ്ട്.

ഇതിലും പരാജയപ്പെട്ടാൽ ക്ലബ്ബുകൾക്ക് ഐ.എസ്.എലിലും ഏഷ്യൻതല മത്സരങ്ങളിലും പങ്കെടുക്കാൻ കഴിയില്ല.

പഞ്ചാബ് എഫ്.സി.യാണ് നേരിട്ട് ലൈസൻസ് ലഭിച്ച ക്ലബ്ബ്.

Leave a Reply

spot_img

Related articles

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു...