വന്യമൃഗങ്ങളുടെ കടന്ന് വരവ് മൂലം ഒട്ടനവധി ദുരിതങ്ങളാണ് ജനങ്ങൾ ഓരോ ദിവസവും അനുഭവിക്കുന്നത്.
എന്നാൽ, വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിയാനുള്ള നിരീക്ഷണ സംവിധാനത്തിൻ്റെ ആദ്യഘട്ട പരീക്ഷണം പാലക്കാട് പന്നിമട വനമേഖലയിൽ നടന്നു.
കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിയാൻ Al ക്യാമറ സ്ഥാപിക്കുവാൻ പോകുകയാണ്.
ഡിജിറ്റൽ അക്കൂസ്സിക് സെൻസിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ, ഭൂമിക്കടിയിൽ കുഴിച്ചിട്ട ഒപ്റ്റിക്കൽ ഫൈബർ കേബിളിൻ്റെ പ്രവർത്തനവും വിലയിരുത്തി.
തെർമൽക്യാമറയുടെ പ്രവർത്തനം പരിശോധിക്കാനായി കുങ്കി ആന അഗസ്ത്യനെ ക്യാമറയുടെ മുന്നിലൂടെ നടത്തി.
രാത്രിയിലും പകലിലും ചിത്രം പകർത്താൻ കഴിയുന്ന തെർമൽ ക്യാമറയുടെ പരീക്ഷണമാണ് നടന്നത്.