ആഭരണ പ്രേമികൾക്ക് ആശങ്കയായാണ് ഓരോ ദിവസവും സംസ്ഥാനത്ത് സ്വർണത്തിന്റെ വിലയിൽ ചാഞ്ചാട്ടം ഉണ്ടാകുന്നത്.
സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് ഒരു പവന് 200 രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 880 രൂപയാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 54,080 രൂപയാണ്.
നേരിയ ഇടിവുണ്ടെങ്കിലും സ്വർണവില 54000 ത്തിന് മുകളിൽ തന്നെയാണ് ഇപ്പോഴും. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 25 രൂപ കുറഞ്ഞു.
6760 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞ് 5630 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല.