ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരത്ത് തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീല മരിച്ച നിലയില്‍.

മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം വരും.

ഇന്നലെ വൈകിട്ടോടെ ഇതിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു.

കെട്ടിട ഉടമ കണ്ണേറ്റുമുക്ക് സ്വദേശി ഷാജി അറിയിച്ചതിനെ തുടര്‍ന്ന് തമ്പാനൂര്‍ പോലീസ് സ്ഥലത്തെത്തി.

അകത്തുനിന്ന് പൂട്ടിയിരുന്ന വാതില്‍ പൂട്ടുതകര്‍ത്താണ് പോലീസ് അകത്തു പ്രവേശിച്ചത്.


ശാരീരിക അവശതകളുള്ള ആളായിരന്നു മരിച്ച ഷീല.

അന്‍പത്തഞ്ച് വയസോളം പ്രായം വരും.

ഇവരുടെ ബന്ധുക്കളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ ഇവിടെ സ്ഥാപനം നടത്തുകയായിരുന്നു

ഏതാനും നാളുകളായി ഇവരെ പുറത്തുകാണാനില്ലായിരുന്നെന്ന് സമീപത്തുള്ള സ്ഥാപന ഉടമകള്‍ പറയുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....