വിദേശ യാത്ര വഴി ഒട്ടനവധി വിവാദങ്ങളിൽ ഇടം നേടിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
എന്നാൽ, ആ വിവാദങ്ങൾക്ക് അവസാനമായിരിക്കുകയാണ്. ഇനി പുതിയതായി എന്താകും ചർച്ചയാകുക അതിനാണ് ഇനി കാത്തിരിക്കേണ്ടത്.
ഇന്ന് പുലർച്ചെ 3.15 നുള്ള വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശ സന്ദര്‍ശനം നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിച്ച് തിരുവനന്തപുരത്ത് എത്തിച്ചേർന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രമാണ് ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തിൽ എത്തിയത്.
നാളെ കേരളത്തിൽ തിരിച്ചെത്തുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എന്നാൽ, ഓഫീസിലും സുരക്ഷാ സംവിധാനങ്ങൾക്കും നൽകിയ ഈ അറിയിപ്പ് മാറ്റിയാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പുലര്‍ച്ചെ തിരിച്ചെത്തിയത്.