പ്രതി രക്ഷപെട്ടത് ജയിലിൻറെ മുറ്റത്ത് നിന്ന്; തിരച്ചില്‍ നടത്തി പൊലീസുകാർ

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൻറെ മുറ്റത്ത് നിന്നാണ്.

ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം നടന്നത്. കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ.

തമിഴ്‍നാട്ടിൽ നിന്നും തമിഴ്‍നാട് പൊലീസിൻറെ വാനിലായിരുന്നു പ്രതിയെ കൊണ്ട് വന്നത്.

വിയ്യൂർ ജയിലിന് മുമ്പിലെത്തിയതോടെ പൊലീസുകാർ ബാലമുരുകൻറെ കയ്യിലെ വിലങ്ങ് ഊരി.

ആ സമയം ഉടൻ തന്നെ ഇയാൾ വാനിൻറെ ഇടതുവശത്തെ ഗ്ലാസ് ഡോർ തുറന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.

ഏറ്റവും ഒടുവിലായി ബാലമുരുകൻ പിടിയിലായത് 2023 സെപ്തംബറിൽ മറയൂരിൽ നിന്നും ആണ്.

ബാലമുരുകന് വേണ്ടി ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് ബാലമുരുകൻ കേരളത്തിന്‍റെ അതിര്‍ത്തി കടന്നു എന്നാണ് സൂചന.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...