സ്വർണവിലയിൽ ഇന്ന് വലിയ മാറ്റം രേഖപ്പെടുത്തിയിരിക്കുകയാണ്.
ആഭരണപ്രേമികൾക്ക് തിരിച്ചടിയായാണ് ഇന്നത്തെ വില വർദ്ധനവ്.
പവന് 640 രൂപ വർദ്ധിച്ച് സ്വർണവില റെക്കോർഡിട്ടു.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റമാണ് ഇന്ന് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില ഇന്ന് 54,720 രൂപയാണ്.
വെള്ളി വിലയും ഇന്ന് സർവകാല ഉയരത്തിലെത്തിയിരിക്കുകയാണ്.
ഗ്രാമിന് 4 രൂപ വർധിച്ച് വില 96 രൂപയായിരിക്കുകയാണ്. ഓഹരിവിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയെ ഇത്രയും അധികം സ്വാധീനിച്ചത്.