സിന്നമോമം ജനുസ്സിൽ നിന്നുള്ള കറുവയുടെ പുറംതൊലിയിൽ നിന്നുത്പാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട.
പാചകത്തിന് പുറമേ കറുവപ്പട്ട പല ഔഷധ ഗുണങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. ഇതിൽ വിവിധ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്.
കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
എന്നാൽ, കറുവപ്പട്ടയിട്ട വെള്ളം രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ കറുവാപ്പട്ട എൽഡിഎൽ കൊളസ്‌ട്രോളിനെ കുറയ്ക്കാനും സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതിനാല്‍ കറുവപ്പട്ട വെള്ളംകുടിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും കറുവപ്പട്ട സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.