പാലാ നഗരസഭയിൽ നിന്ന് കാണാതായ എയർപോഡ് തിരികെ ലഭിച്ചു. ദുരൂഹത ബാക്കി

പാലാ നഗരസഭയിൽ നിന്ന് കാണാതായ എയർപോഡ് തിരികെ ലഭിച്ചെന്ന് പൊലീസ് പറയുന്നു.

എന്നാൽ എയർപോഡ് തിരികെ സ്റ്റേഷനിലെത്തിച്ചത് ആരാണെന്ന കാര്യം വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ലാത്തതുകൊണ്ട് ദുരൂഹത തുടരുകയാണ്.

കഴിഞ്ഞവർഷം ഒക്ടോബറിലാണ് മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ ജോസ് ചീരാംകുഴിയുടെ എയര്‍പോഡ് മോഷണം പോയത്.

എയർപോഡ് മോഷ്ടിച്ചത് ഭരണപക്ഷത്തെ സിപിഎം കൗൺസിലറായ ബിനു പുളിക്കക്കണ്ടമാണെന്ന ആരോപണം വൻ വിവാദം സൃഷ്ടിച്ചിരുന്നു.

ആപ്പിൾ കമ്പനിയുടെ എയർപോഡാണ് കൗൺസിൽ ഹാളിൽനിന്നു കാണാതായത്.

മോഷ്ടിച്ചയാളുടെ വീടിന്റെ ലൊക്കേഷൻ കാണിച്ചതിന്റെ തെളിവ് പക്കൽ ഉണ്ടെന്നും ജോസ് ചീരാംകുഴി ആരോപിച്ചിരുന്നു.

എയർപോഡ് പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിക്കു പോലീസ്കൈ മാറിയിട്ടുണ്ട്.

എയർപോഡ് മോഷണം പോയപ്പോൾത്തന്നെ ചീരാംകുഴി പൊലീസിൽ കൊടുത്ത ആദ്യ പരാതിയിൽ ബിനു പുളിക്കണ്ടത്തിന്റെ പേരുണ്ടായിരുന്നില്ല.

രണ്ടാമത്തെ പരാതിയിലാണ് പുളിക്കണ്ടത്തിന്റെ പേര് ഉൾപ്പെടുത്തിയിരുന്നത്.

സ്റ്റേഷനിലെത്തിയ ജോസ് ചീരാംകുഴിയോട് പൊലീസ് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.

എയർപോഡിന്റെ ലൊക്കേഷൻ അവസാനമായി മാഞ്ചസ്റ്ററിലാണ് കാണിച്ചതെന്നും ജോസ് ചീരാംകുഴി പറഞ്ഞിരുന്നു.

എന്തായാലും വാർത്ത പുറത്തുവന്നതോടെ പാലാ പ്രദേശത്തുള്ള പലരും എന്താണ് എയര്‍പോഡ് എന്നറിയാൻ ഗുഗിൾ സെർച്ചിങ് ശക്തമാക്കിയിട്ടുണ്ട്.

എന്താണ് എയര്‍പോഡ്

ആപ്പിൾ രൂപകൽപ്പന ചെയ്ത വയർലെസ് ബ്ലൂടൂത്ത് ഇയർബഡുകളാണ് എയർപോഡുകൾ.

2016 സെപ്തംബർ 7-ന് iPhone 7-നൊപ്പം അവ ആദ്യമായി പ്രഖ്യാപിക്കപ്പെട്ടു.

രണ്ട് വർഷത്തിനുള്ളിൽ, ആപ്പിളിൻ്റെ ഏറ്റവും ജനപ്രിയമായ ആക്സസറിയായി അവ മാറി.

AirPods, AirPods Pro, AirPods Max എന്നിവയ്‌ക്കൊപ്പം വിൽക്കുന്ന ആപ്പിളിൻ്റെ എൻട്രി ലെവൽ വയർലെസ് ഹെഡ്‌ഫോണുകളാണ്.

എയർപോഡുകൾ. AirPods 2nd എഡീഷൻ്റെ ഇപ്പോഴത്തെ വില 20000രൂപ ആകും.

Leave a Reply

spot_img

Related articles

വളപട്ടണത്തെ കവർച്ച; പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ പ്രതി പിടിയിൽ. അയൽവാസി ലിജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പണവും സ്വർണാഭരണങ്ങളും പ്രതിയുടെ വീട്ടിൽ...

പത്താംക്ലാസ് വിദ്യാർഥിനികൾക്ക് പീഡനം; രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്

പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്. മറ്റു രണ്ടുപേർക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്...

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എറണാകുളം സൈബര്‍ പൊലീസിന്റെ...

പെരുമ്പാവൂരിൽ ഭ‍ർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന 39 വയസുള്ള മാമണി ഛേത്രി ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ...