ഉത്തരാഖണ്ഡ് ക്ഷേത്രങ്ങളുടെ 200 മീറ്റർ പരിധിയിൽ മൊബൈൽ ഫോണുകൾ നിരോധിച്ചു.
ഇവിടെ വിനോദ് സഞ്ചാരികൾ വീഡിയോകൾ ചിത്രീകരിക്കുന്നത് തടയാനാണ് നിരോധനം.
ക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന് ഇത് ആവശ്യമാണെന്ന് അധികൃതർ പറഞ്ഞു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
കേദാർനാഥിലും ബദ്രിനാഥിലും ഈ വർഷം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
അപകടസാധ്യത മുന്നിൽകണ്ട് പല നിയന്ത്രണങ്ങളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മാത്രമേ ഇവിടേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.
കേദാർനാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനമാണ് ചാർധാം യാത്ര എന്നറിയപ്പെടുന്നത്.