ഇറിഗേഷന്‍ ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇറിഗേഷന്‍ ടൂറിസം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇറിഗേഷന്‍ ടൂറിസവും ഇറിഗേഷന്‍ മ്യൂസിയവും പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ വിവിധ പദ്ധതികള്‍ നടപ്പിലാകുന്നതോടെ ഈ പ്രദേശം ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന പ്രധാന ടൂറിസം കേന്ദ്രമായി മാറും. പദ്ധതികളുടെ ഭാഗമായി പഠന പ്രവര്‍ത്തനങ്ങള്‍ക്കും സെമിനാറുകള്‍ക്കും സൗകര്യം ഒരുക്കും. ജില്ലയിലെ നിലവിലെ ടൂറിസം കേന്ദ്രങ്ങളോടൊപ്പം ഇടുക്കിയെയും ഒരു പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ലോക വിസ്മയങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ഇടുക്കി ആര്‍ച്ച് ഡാമും മൂലമറ്റം അണ്ടര്‍ഗ്രൗണ്ട് പവര്‍ഹൗസും ഈ മേഖലയിലെ പ്രധാന ആകര്‍ഷണങ്ങളാണെന്ന് മന്ത്രി പറഞ്ഞു.

ഏകദേശം 760 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന മൂലമറ്റം പവര്‍ഹൗസ് കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളിലൊന്നാണ്. സുരക്ഷാ കാരണങ്ങളാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പവര്‍ഹൗസില്‍ പ്രവേശനം അനുവദിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി അതിന്റെ മിനിയേച്ചര്‍ മാതൃക നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അതിനായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മൂലമറ്റത്ത് ഒന്നര ഏക്കര്‍ ഭൂമി അനുവദിച്ചിട്ടുണ്ട്. ആ ഭൂമിയില്‍ പവര്‍ഹൗസിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെ വിശദമായി മനസിലാക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു ആധുനിക പ്രദര്‍ശനകേന്ദ്രമാണു നിര്‍മ്മിക്കുന്നത്. ഇടുക്കി ആര്‍ച്ച് ഡാമും ചെറുതോണി ഡാമും സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടെ തുറന്നു കൊടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതോടെ ഇടുക്കിയിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് ഗണ്യമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.പരിപാടിയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം സിജി ചാക്കോ, രാജു ജോസഫ്, തുടങ്ങിയ വിവിധ രാഷ്ട്രീയസാമൂഹ്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇറിഗേഷന്‍ ടൂറിസവും ഇറിഗേഷന്‍ മ്യൂസിയവും

ജലസേചന വകുപ്പിന് കീഴിലുള്ള അണക്കെട്ടുകളും അനുബന്ധ സംവിധാനങ്ങളും കേന്ദ്രീകരിച്ച് മികച്ച വരുമാനം നല്‍കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റുന്നതിന്റെ ഭാഗമായാണ് ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ചെറുതോണി ആലിന്‍ചുവട് ഭാഗത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പദ്ധതി. ചെറുതോണി, ഇടുക്കി ഡാമുകള്‍ക്ക് സമീപമുള്ള 8.9456 ഹെക്ടര്‍ റവന്യൂ വകുപ്പ് ഭൂമിയാണ് മ്യൂസിയം സ്ഥാപിക്കുന്നതിനായി ജലസേചന വകുപ്പിന് ലഭിച്ചിരിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള റിസോര്‍ട്ട്, വെല്‍നസ് സെന്റര്‍, ഷോപ്പിംഗ് സ്ട്രീറ്റ്, 32ഡി ആന്‍ഡ് 4ഡി തീയേറ്റര്‍, വാട്ടര്‍ ഗാര്‍ഡന്‍, ഫുഡ്/കള്‍ച്ചര്‍ സ്ട്രീറ്റ്, 270 ഡിഗ്രി മിനി തീയേറ്റര്‍, ഡൈനിംഗ് ഡെക്കുകള്‍, അഡ്വഞ്ചര്‍ റിഡ്ജ്, മണ്‍സൂണ്‍ ട്രെയില്‍, ക്യാമ്പിംഗ്/ഹോസ്റ്റല്‍, എവി ഹബ്, വാട്ടര്‍ മൂവി ആംഫി തീയേറ്റര്‍, ഹൈഡ്രോളിക്ക് തീയേറ്റര്‍, ഇന്‍ഡോര്‍ ഹാള്‍, സമ്മിറ്റ് ടവര്‍, ഡെക്കുകള്‍, സ്‌കൈ റെസ്റ്റോറന്റ്, ഡാറ്റ ഗാലറി തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. 284.12 കോടി രൂപ മുതല്‍ മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...