കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് കഴിഞ്ഞ 7 വർഷത്തോളമായി സമാനതകളില്ലാത്ത ദുരിതങ്ങൾ അനുഭവിക്കുന്ന കെ.കെ.ഹർഷിനയ്ക്കു അഞ്ചാമത്തെ ശസ്ത്രക്രിയ ഈ മാസം 21ന് നടക്കും. കത്രിക കിടന്ന ഭാഗത്ത് രൂപം പ്രാപിച്ച മാംസപിണ്ഡം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് നടക്കുവാൻ പോകുന്നത്. ഇതിനായി ഹർഷിനയെ തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും. 2017 നവംബർ 30ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും പണമില്ലാത്ത അവസ്ഥയിലാണ് ഹർഷിന. സമര സമിതിയുടെ നേതൃത്വത്തിൽ ഹർഷിന ചികിത്സ നിയമ, സഹായ ഫണ്ട് സമാഹരണത്തിനു കേരള സൗത്ത് മലബാർ ഗ്രാമീണ ബാങ്ക് പെരുമണ്ണ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിട്ടുണ്ട്.
അക്കൌണ്ട് നമ്പർ 40631101087219,
IFSC KLGB 0040631,
ഗൂഗിൾപേ 8606137435.
ഹർഷിനയ്ക്കു നൽകുന്ന ഓരോ സഹായവും ഏറെ സഹായകരമാകുമെന്ന് സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ പറഞ്ഞു.