സിംഗപ്പൂരിൽ വീണ്ടും കൊവിഡ് കേസ് കൂടുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് മാസ്ക് ധരിക്കാന്‍ നിർദേശം വന്നിരിക്കുകയാണ്.
ഓരോ ദിവസവും കേസുകൾ വർധിച്ചുവരുകയാണ്. ജൂണിൽ ഗണ്യമായി കൊവിഡ് കേസുകൾ വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ സാഹചര്യം കണക്കിലെടുത്താണ് സിംഗപ്പൂർ ആരോഗ്യമന്ത്രി ഓങ് യി കുങ് ആണ് മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
60 വയസിന് മുകളിലുള്ളവരും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരും ജാഗ്രത പാലിക്കണം. മുൻ ആഴ്ചത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഇരട്ടിയായിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ സുരക്ഷയുടെ ഭാഗമായി അധിക ഡോസ് എടുക്കാന്‍ മറക്കരുതെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.