കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പൊലീസ് കണ്ടെത്തി.
വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തോണ്ട് പോയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.
ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
പ്രതിയുടെ സിസിടിവി ദൃശ്യം ശ്രദ്ധയിൽപെട്ട ബന്ധുവാണ് ഈ വിവരം പൊലീസിനെ അറിയിച്ചത്.
തുടർന്നുള്ള പരിശോധനയിനാണ് പ്രതി കുടക് സ്വദേശിയാണെന്ന് കണ്ടെത്തിയത്.