പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം; യുവാവ് പിടിയില്‍

അടൂരില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിനുമുന്നില്‍ അഭ്യാസം നടത്തിയ യുവാവ് പിടിയില്‍.

അടൂർ പറക്കോട് സ്വദേശി ദീപു (44) വാണ് പിടിയിലായത്.

മദ്യലഹരിയിലായിരുന്നു ഇയാളുടെ പാമ്പ് പിടുത്തവും, പാമ്പിനെ പ്രദർശിപ്പിക്കലും.

പറക്കോട് ബാറിന് സമീപം ഞായർ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.

ഓവുചാലിൽ പെരുമ്പാമ്പിനെ കണ്ട് ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ട് മദ്യലഹരിയിലായിരുന്ന ദീപു ഓടയിൽ ഇറങ്ങി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.

തുടർന്ന് കഴുത്തിലിട്ട് മറ്റുള്ളവർക്ക് മുമ്പിൽ പ്രദർശിപ്പിച്ചു.

കൂടാതെ ഇതിനെ തൊടാൻ മറ്റുള്ളവർക്ക് അവസരം ഒരുക്കുകയുമായിരുന്നു.

വിവരം അറിഞ്ഞ് പോലിസും, വനം വകുപ്പും എത്തി പാമ്പിനെയും, ദീപുവിനെയും കസ്റ്റഡിയിലെടുത്തു.

പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടുകയും പൊതുജന മദ്ധ്യത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തതിന് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തത്.

ഇയാളെ കോടതിയിൽ ഹാജരാക്കി.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...