പയ്യന്നൂർ പെരുമ്പയിൽ വൻ മോഷണം

പയ്യന്നൂർ പെരുമ്പയിൽ വിദേശമലയാളിയുടെ വീട്ടിൽ നിന്നും വൻ മോഷണം.

സി.എച്ച്.സുഹറയുടെ വീട്ടിൽനിന്ന് ആണ് 75 പവൻ സ്വർണാഭരണം കവർന്നത്.

പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവ് ആമുവിനൊപ്പമായിരുന്നു സുഹറ.

വീട്ടിൽ മകനും ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. ഇവർ മുകളിലത്തെ നിലയിലായിരുന്നു.

രാവിലെ എഴുന്നേറ്റപ്പോഴാണു മുന്നിലെ വാതിൽ തുറന്നു കിടക്കുന്നതു കണ്ടത്. വാതിലിന്റെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്.

രണ്ടു മുറികളിലായുണ്ടായിരുന്ന അലമാരകൾ കുത്തിപ്പൊളിച്ചാണു കവർച്ച നടത്തിയതെന്നു വീട്ടുകാർ പറഞ്ഞു.

ഒരു മുറിയിൽ കമ്പിപ്പാരയും മറ്റൊരു മുറിയിൽ കത്തിയും വാളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

Leave a Reply

spot_img

Related articles

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ; മെയില്‍ നഴ്‌സ് അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച ട്രെയിനിയായ മെയില്‍ നഴ്‌സ് അറസ്റ്റില്‍. കോട്ടയം മാഞ്ഞൂര്‍...

തോക്കുചൂണ്ടി പട്ടാപ്പകല്‍ ജുവലറിയില്‍നിന്ന് 25 കോടിയുടെ ആഭരണങ്ങള്‍ കൊള്ളയടിച്ച സംഭവം: ദൃശ്യങ്ങൾ പുറത്ത്

ജീവനക്കാര്‍ക്ക് നേരെ തോക്കുചൂണ്ടി പട്ടാപ്പകല്‍ ജുവലറിയില്‍നിന്ന് 25 കോടിയുടെ ആഭരണങ്ങള്‍ കൊള്ളയടിച്ച സംഭവം: ദൃശ്യങ്ങൾ പുറത്ത്ബിഹാര്‍ ഗോപാലി ചൗക്കിലെ 'തനിഷ്ഖ്' ജുവലറിയില്‍ ഇന്നലെ രാവിലെയാണ്...

കോഴിക്കോട് വൻ ലഹരി വേട്ട; മൂന്നു പേരെ പൊലീസ് പിടികൂടി

കോഴിക്കോട് കണ്ടംകുളങ്ങരയിൽ വൻ ലഹരി വേട്ട. 79.74ഗ്രാം എംഡിഎംഎയുമായി മൂന്നു പേരെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ മിഥുൻരാജ്, നൈജിൽ, രാഹുൽ എന്നിവരാണ് പിടിയിലായത്....

തിരുവാലി വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങിയ സംഭവം; ഒരു ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ

മലപ്പുറം തിരുവാലി വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഒരു ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിലായി. സ്പെഷ്യൽ വില്ലേജ് ഓഫീസർ ശരത്തിനെയാണ് വിജിലൻസ് അറസ്റ്റു ചെയ്തത്....