രാമേശ്വരം കഫെ സ്ഫോടനക്കേസിൽ കോയമ്പത്തൂരിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനക്കേസിൽ തമിഴ്നാട് കോയമ്പത്തൂരിൽ എൻഐഎ റെയ്ഡ്.

രണ്ട് ഡോക്ടർമാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.

കോയമ്പത്തൂരിൽ പ്രാക്ടീസ് ചെയ്യുന്ന ജാഫർ ഇക്ബാൽ, നയിൻ സാദിഖ് എന്നിവരുടെ സായ്ബാബ റോഡിലെ വീടുകളിലാണ് പരിശോധന.

ആന്ധ്രാപ്രദേശിലെ പരിശോധനയിൽ ഒരാൾ കസ്റ്റഡിയിലായി.

അനന്ത്പുർ ജില്ലയിൽ നിന്ന് റായ്ദുർഗ സ്വദേശി സുഹൈലിനെയാണ് കസ്റ്റഡിയിലെടുത്തത്.

ഇയാളിൽ നിന്ന് മൊബൈൽ ഫോണും ഹാർഡ് ഡിസ്കും എൻഐഎ പിടിച്ചെടുത്തു.

സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.

ബെംഗളുരുവിൽ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത തീവ്രവാദ ഗൂഢാലോചനക്കേസിലും റെയ്ഡ് നടക്കുന്നുണ്ട്.

2023- ജൂലൈയിൽ ബെംഗളുരുവിൽ അടക്കം വിവിധ ഇടങ്ങളിൽ തീവ്രവാദ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതിന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസ് 2023 ഒക്ടോബറിൽ എൻഐഎ ഏറ്റെടുത്തു.

ജയിലിൽ വച്ച് വിവിധ പെറ്റിക്കേസുകളിൽ പ്രതികളായി എത്തിയവരെ തീവ്രവാദപ്രവർത്തനത്തിലേക്ക് പ്രേരിപ്പിച്ച കേസിന് ഇതുമായി ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.

Leave a Reply

spot_img

Related articles

വളപട്ടണത്തെ കവർച്ച; പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ പ്രതി പിടിയിൽ. അയൽവാസി ലിജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പണവും സ്വർണാഭരണങ്ങളും പ്രതിയുടെ വീട്ടിൽ...

പത്താംക്ലാസ് വിദ്യാർഥിനികൾക്ക് പീഡനം; രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്

പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്. മറ്റു രണ്ടുപേർക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്...

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എറണാകുളം സൈബര്‍ പൊലീസിന്റെ...

പെരുമ്പാവൂരിൽ ഭ‍ർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന 39 വയസുള്ള മാമണി ഛേത്രി ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ...