“പിശകില്ല”: ആർട്ടിക്കിൾ 370 വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ തള്ളി സുപ്രീം കോടതി

ന്യൂ ഡൽഹി : ആർട്ടിക്കിൾ 370 റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിൻ്റെ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ചേംബറിൽ ഹർജികൾ പരിഗണിക്കുകയും പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ ലിസ്റ്റുചെയ്യുന്നതിനുള്ള അപേക്ഷകൾ തള്ളുകയും ചെയ്തു.

“റിവ്യൂ പെറ്റീഷനുകൾ പരിശോധിച്ചതിൽ നിന്നും രേഖയിൽ ഒരു തെറ്റും വ്യക്തമല്ല.

2013 ലെ സുപ്രീം കോടതി ചട്ടങ്ങളിലെ ഓർഡർ XLVII റൂൾ 1 പ്രകാരം പുനഃപരിശോധനയ്ക്ക് കേസില്ല.

അതിനാൽ, പുനഃപരിശോധനാ ഹർജികൾ തള്ളുന്നു,” ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത്, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബർ 11 ന്, കേന്ദ്രത്തിൻ്റെ 2019ലെ തീരുമാനം ശരിവച്ചുകൊണ്ട്, ഈ വർഷം സെപ്‌റ്റംബറോടെ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനും “എത്രയും വേഗം” സംസ്ഥാന പദവി പുനഃസ്ഥാപിക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നുവീണ് 6 മരണം; നിരവധിപേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നാല് നിലയുള്ള പാർപ്പിട കെട്ടിടം തകർന്നുവീണ് ആറുമരണം. അവശിഷ്ടങ്ങൾക്കിടയിൽ നാലോ അഞ്ചോ പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. രക്ഷ പ്രവർത്തനം...

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലാൻഡ്‌സിലും ബെല്‍ജിയത്തിലും നടക്കുന്ന ഇന്റർനാഷണല്‍ ഹോക്കി ഫെഡറേഷൻ (എഫ്‌ഐഎച്ച്‌)...

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം .രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും.ഇഎസ്‌ഐ പരിധി 21,000ല്‍...

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...