പ്രഭാതഭക്ഷണം ഒരു ദിവസം പോലും ഒഴിവാക്കാൻ പാടില്ല. കാരണം, നമ്മുടെ ഒരു ദിവസത്തിന്റെ തുടക്കം പ്രഭാതഭക്ഷണം മുതൽ ആണ് ആരംഭിക്കുന്നത്.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.
പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികളും ഉൾപ്പെടുത്തുന്നത് പൊണ്ണത്തടിയും പ്രമേഹവും പോലുള്ള രോഗങ്ങൾ തടയുന്നതിന് സഹായിക്കുമെന്ന് ന്യൂട്രിയൻ്റിൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പ്രാതലിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് പുറമേ ക്ഷീണം അകറ്റുന്നതിനും സഹായിക്കുന്നു.
പ്രഭാതഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് നല്ല ദഹനവ്യവസ്ഥയ്ക്ക് സഹായിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും നാരുകൾ കൂടുതലാണ്.
പ്രഭാതഭക്ഷണത്തിൽ പച്ചക്കറികൾ കഴിക്കുന്നതിൻ്റെ ഏറ്റവും വലിയ ഗുണം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്നതാണ്. അതുകൊണ്ട് തന്നെ പച്ചക്കറി പ്രഭാതഭക്ഷണത്തിൽ ശീലമാക്കിക്കോളൂ..