മാസപ്പടി കേസ്: ഇ ഡി സമന്‍സ് ചോദ്യം ചെയ്തുള്ള സി എം ആര്‍ എല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും

സി എം ആര്‍ എല്‍ മാസപ്പടി വിവാദത്തിലെ ഇ ഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ചോദ്യം ചെയ്ത് സി എം ആര്‍ എല്‍ എംഡി എസ് എന്‍ ശശിധരന്‍ കര്‍ത്തയും ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ശശിധരന്‍ കര്‍ത്തയുടെ ആവശ്യം.

സീനിയര്‍ ഓഫീസര്‍ അഞ്ജു എം കുരുവിളയെ രാത്രി മുഴുവന്‍ തടഞ്ഞുവെച്ചത് നിയമ വിരുദ്ധമാണ് എന്നാണ് സി എം ആര്‍ എലിന്റെ മറ്റൊരു വാദം.

സി എം ആര്‍ എല്‍ എംഡിയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ ഇ ഡി ഇന്ന് കോടതിയെ ഹജരാക്കും.

സീനിയര്‍ ഓഫീസര്‍ അഞ്ജു എം കുരുവിളയെ രാത്രി തടഞ്ഞുവെച്ച് ചോദ്യം ചെയ്തതിലും ഇ ഡി ഇന്ന് വിശദീകരണം നല്‍കിയേക്കും.

ഇ ഡിയുടെ രണ്ടാം സമന്‍സ് ചോദ്യം ചെയ്ത് എംഡി ശശിധരന്‍ കര്‍ത്തയും 24മണിക്കൂറിലധികം തടഞ്ഞുവെച്ചത് നിയമ വിരുദ്ധമാണെന്ന് കാട്ടി മൂന്ന് ഉദ്യോഗസ്ഥരും നേരത്തെ ഹര്‍ജി നല്‍കിയിരുന്നു.

സി എം ആര്‍ എല്ലും എക്‌സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്.

എക്‌സാലോജിക്കിന് സി എം ആര്‍ എല്ലില്‍ നിന്ന് 1.72 കോടി ലഭിച്ചു എന്ന കണ്ടെത്തലായിരുന്നു കേസിന്റെ തുടക്കം.

ഐടി സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് ഈ പണം നല്‍കിയത് എന്നാണു വാദം.

Leave a Reply

spot_img

Related articles

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി...