പിങ്ക്, കറുപ്പ് നിറങ്ങളിലുള്ള ഓഫ് ഷോൾഡർ സിൽക്ക് ഗൗണിലാണ് കാൻ 2024-ലെ സിനിമാ ഗാല ഡിന്നറിന് കിയാര പ്രത്യക്ഷപ്പെട്ടത്.
കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ 77-ാമത് എഡിഷനില്‍ ആണ് കിയാര അദ്വാനി മിന്നിത്തിളങ്ങിയത്.
ഓഫ് ഷോള്‍ഡര്‍ ആയിട്ടുള്ള നെക്ക്‌ലൈന്‍, കറുപ്പ് നെറ്റ് തുണി കൊണ്ടുള്ള നീണ്ട ഹാന്‍ഡ് ഹ്ലൗസുകള്‍,
കറുപ്പ് വെല്‍വെറ്റില്‍ ഫിഷ് ടെയ്ല്‍, മുകള്‍ഭാഗത്തെ സാറ്റിന്‍ പിങ്ക് ഡിസൈന്‍ തുടങ്ങിയവയാണ് ഗൗണിനെ വ്യത്യസ്തമാക്കുന്നത്.
തുര്‍ക്കിയില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനിങ് കമ്പനിയായ നെട്രെറ്റ് ടാസിറോഗ്ലുവാണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്.
ഇറ്റാലിയൻ ജ്വല്ലറി കമ്പനിയായ ബൾഗാരിയുടെ നെക്ലേസും ഏറെ ശ്രദ്ധ നേടി. ഏകദേശം 30 കോടി രൂപയുടെ നെക്ലേസാണ് കിയാര അണിഞ്ഞത് എന്നാണ് കണക്ക്.