ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. സ്വർണവില കഴിഞ്ഞ ദിവസം 55,120 രൂപ എന്ന റെക്കോർഡ് നിരക്കിലേക്ക് എത്തിയിരുന്നു.
റെക്കോർഡ് വിലയിലെത്തിയ സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു. 480 രൂപയാണ് കുറഞ്ഞത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് ഇന്നലെ 60 രൂപ കുറഞ്ഞു.
6830 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 50 രൂപ കുറഞ്ഞു.
വില 5690 രൂപയായി. അതേസമയം വെള്ളിയുടെ വില ഉയർന്നിട്ടുണ്ട്.
ഒരു രൂപ ഇന്നും വർധിച്ചു. കഴിഞ്ഞ നാല് വർഷത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ വെള്ളിയുടെ വില.