ഏറ്റവും മികച്ച ജീവിത ഗുണനിലവാരമുള്ള നഗരം ഏത്?

ജീവിത ഗുണനിലവാരം. ഇന്ന് എല്ലാവരും പ്രധാനമായും നോക്കുന്ന ഘടകത്തിൽ ഒന്ന് തന്നെയാണ്.

എന്നാൽ, ഏറ്റവും മികച്ച ജീവിത ഗുണനിലവാരമുള്ള നഗരം ഏത് എന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഇനി അങ്ങനെ ഒരു ചിന്ത ആകാം.

കേരളത്തിലെ ഒരു നഗരം ഇടം പിടിച്ചിട്ടുണ്ട്. തൃശൂർ ആണ് ഇന്ത്യയെ തന്നെ ഞെട്ടിച്ച് പട്ടികയിലിടം നേടിയിരിക്കുന്നത്.

ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് ഗ്ലോബൽ സിറ്റി ഇൻഡക്‌സ് പ്രകാരം ജീവിത ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിലുള്ള പട്ടികയിൽ ആഗോളതലത്തിൽ 757ആം സ്ഥാനത്താണ് തൃശൂരുള്ളത്.

കൊച്ചിയുടെ സ്ഥാനം 765 ആണ്. മുംബൈ 915-ാം സ്ഥാനത്തും ദേശീയ തലസ്ഥാനം 838-ാം സ്ഥാനത്തുമാണ് ഉള്ളത്.

പട്ടികയിൽ ഐടി ഹബ്ബായ ബെംഗളൂരുവിന്റെ സ്ഥാനം 847 ആണ് ഹൈദരാബാദ് 882-ഉം. ഏറ്റവും താഴ്ന്ന സ്ഥാനത്തുള്ളത് ഉത്തർപ്രദേശിലെ സഹറൻപൂരാണ്.

966-ാം സ്ഥാനത്താണ് സഹറൻപൂർ ഇടം പിടിച്ചത്. ലോകമെമ്പാടുമുള്ള 1000 നഗരങ്ങളെ താരതമ്യം ചെയ്താണ് പട്ടിക തയ്യാറാക്കിയത്.

കേരളത്തിലെ ഈ ഒരു ന​ഗരം നമുക്ക് എന്നും അഭിമാനം തന്നെയാണ്.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നുവീണ് 6 മരണം; നിരവധിപേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നാല് നിലയുള്ള പാർപ്പിട കെട്ടിടം തകർന്നുവീണ് ആറുമരണം. അവശിഷ്ടങ്ങൾക്കിടയിൽ നാലോ അഞ്ചോ പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. രക്ഷ പ്രവർത്തനം...

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലാൻഡ്‌സിലും ബെല്‍ജിയത്തിലും നടക്കുന്ന ഇന്റർനാഷണല്‍ ഹോക്കി ഫെഡറേഷൻ (എഫ്‌ഐഎച്ച്‌)...

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം .രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും.ഇഎസ്‌ഐ പരിധി 21,000ല്‍...

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...