സര്‍ക്കാരിനുള്ള സീറ്റുകൾ മാനേജ്മെന്റുകൾ പിൻവലിക്കില്ല

നഴ്‌സിംഗ് പ്രവേശനം പ്രതിസന്ധിയിലായിരുന്നു. മാനേജ്മെന്റ് സീറ്റിനായുള്ള അപേക്ഷ ഫോമിന് ജിഎസ്‍ടി ഏർപ്പെടുത്തിയതും നഴ്സിംഗ് കൗൺസിൽ അംഗീകാരം വൈകുന്നതും

ഈ വർഷത്തെ നഴ്സിംഗ് പ്രവേശനത്തെ ബാധിച്ച പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി യോ​ഗം വിളിച്ചിരുന്നു. ആരോഗ്യമന്ത്രി വിളിച്ച യോഗത്തിൽ ഇപ്പോൾ സമവായം ആയിരിക്കുകയാണ്.

ജിഎസ്‌ടി വിഷയത്തിൽ ധനമന്ത്രിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇതിന് ശേഷം നിലപാട് അറിയിക്കാമെന്ന് മന്ത്രി പറഞ്ഞു.

നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികളെയും ഒറ്റയ്ക്ക് നിൽക്കുന്ന കോളേജുകളുടെ മേധാവികളെയും നേരിൽ കണ്ടാണ് മന്ത്രി ചര്‍ച്ച നടത്തിയത്.

അനുകൂല നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്ന് അസോസിയേഷൻ പ്രതിനിധികൾ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതോടെ സര്‍ക്കാരിനുള്ള സീറ്റുകൾ മാനേജ്മെന്റുകൾ പിൻവലിക്കില്ല.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...