പുതിനയിലയിലൂടൊരു സൗന്ദര്യ സംരക്ഷണം

ഇന്നത്തെക്കാലത്ത് മിക്ക ആളുകളുടെയും സൗന്ദര്യ സങ്കൽപ്പത്തിന് മങ്ങലേല്പിക്കുന്നത് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ അഥവാ ഡാർക് സർക്കിൾസ് ആണ്.

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് വരുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം.

ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലര്‍ജി,മാനസിക സമ്മര്‍ദ്ദം ഇങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ടാണ് കണ്ണിന് ചുറ്റും കറുത്ത പാടു വരുന്നത്.

കണ്ണ് സ്ഥിരമായി അമര്‍ത്തി തിരുമ്മുന്നതും ഒരുപക്ഷേ കണ്ണിന് താഴെ കറുപ്പ് പടരാന്‍ കാരണമായേക്കും.

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാന്‍ ഏറ്റവും നല്ല മാർഗമാണ് പുതിനയില.

മുഖക്കുരു, വരണ്ട ചര്‍മ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകള്‍ എന്നിവ മാറ്റാന്‍ പുതിനയില വളരെ നല്ലതാണ്.

പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴേ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിക്കുക.ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം.

മഞ്ഞള്‍ പൊടി, ചെറുപയര്‍ പൊടി, പുതിനയിലയുടെ നീര് എന്നിവ ഒരുമിച്ച്‌ ചേര്‍ത്ത് ദിവസവും 20 മിനിറ്റ് കണ്ണിന് താഴേ ഇടുക.

ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയുക. ആഴ്ച്ചകള്‍ കൊണ്ട് തന്നെ വ്യത്യാസം അറിയാന്‍ സാധിക്കും.

മുട്ടയുടെ വെള്ള, പുതിനയിലയുടെ നീര് എന്നിവ ചേര്‍ത്ത് കണ്ണിന് താഴേ മസാജ് ചെയ്യുന്നത് കറുത്ത പാട് മാറാന്‍ വളരെ നല്ലതാണ്.

പുതിനയിലയുടെ നീരും അല്‍പം നാരങ്ങ നീരും ചേര്‍ത്ത് ദിവസവും 10 മിനിറ്റ് മുഖത്തിടുന്നത് കറുത്ത പാടുകള്‍ മാറാനും വരണ്ട ചര്‍മം ഇല്ലാതാക്കാനും സഹായിക്കും.

ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും പനി, ജലദോഷം, ചുമ പോലുള്ള അസുഖങ്ങള്‍ അകറ്റാനും പുതിനയില വളരെ നല്ലതാണ്.

Leave a Reply

spot_img

Related articles

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൈനാപ്പിൾ

നല്ല മധുരവും രുചിയും നൽകുന്ന ഒരു പഴവർഗ്ഗമാണ് പൈനാപ്പിള്‍. വിറ്റാമിനുകളുടെയും മിനറലുകളും ധാരാളമായി ഇവയിൽ അടങ്ങിയിട്ടുമുണ്ട്. അയണ്‍, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, സിങ്ക് എന്നിവയും...