ചേർത്തല: പോക്സോ കേസിലെ പ്രതിക്ക് 10 വർഷം തടവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ച് ചേർത്തല അതിവേഗ പോക്സോ കോടതി.
കാട്ടൂർ ചുള്ളിക്കൽ വീട്ടിൽ തോമസിനെ(48)തിരെയാണ് ശിക്ഷ.
2016 നവംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
പെൺകുട്ടിയുടെ അമ്മയുടെ കൂട്ടുകാരിയുടെ ഭർത്താവായ തോമസ് കുട്ടിയെ വാടകവീട്ടിൽ വെച്ച് പല തവണ പീഡിപ്പിച്ചെന്നാണ് കേസ്.
പെൺകുട്ടി ഗർഭിണിയായതിനെത്തുടർന്ന് തോമസിൻ്റെ ഭാര്യയായ യുവതി മറ്റൊരു സാങ്കൽപ്പിക പേര് പറയാൻ പെൺകുട്ടിയെ നിർബന്ധിക്കുകയും,പോലീസിൽ മൊഴി കൊടുപ്പിക്കുകയുമായിരുന്നു.
എന്നാൽ അന്വേഷണത്തിൽ നിന്നും തോമസ് ആണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ബീന കാർത്തികേയൻ ഹാജരായി.