സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ്

വ്യാജ രജിസ്‌ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം; സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ്

ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന.

പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളില്‍ ഒരേ സമയം പരിശോധന നടത്തുകയാണ്.

വ്യാജ ജിഎസ്ടി രജിസ്‌ട്രേഷന്‍ നിര്‍മ്മിച്ച് അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്.

സംസ്ഥാനത്ത് വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായി ജിഎസ്ടി അധികൃതര്‍ അറിയിച്ചു.

പാലക്കാട് ഓങ്ങല്ലൂരിലെ സ്‌ക്രാപ് ഗോഡൗണുകളിലും പരിശോധന നടത്തുന്നുണ്ട്.

വിവിധ ഇടങ്ങളില്‍ നിന്ന് നിരവധി പേര്‍ കസ്റ്റഡിയില്‍ ആയതായിയാണ് വിവരം.

Leave a Reply

spot_img

Related articles

എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ഇനി ആഴ്ചയിൽ മൂന്ന് സർവ്വീസ്

എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് ഇനി മുതൽ ആഴ്ചയിൽ മൂന്ന് സർവ്വീസ്. ഇപ്പോൾ ആഴ്ചയിൽ ഉള്ള രണ്ട് റെഗുലർ സർവ്വീസുകൾ കൂടാതെ, ഒരു അധിക...

സ്മാർട്ട് റോഡുകളുടെ ഉദ്‌ഘാടനം; വ്യാജ വാർത്തകൾക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ്

12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മെയ്...

സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി

പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി.രണ്ട് പെൺകുട്ടികളെയാണ് ഇന്നലെ കാണാതായത്. ഇതിൽ ശിവകാമി (16)യെയാണ് ഇനി...

കേരളത്തിലെ ബിയർ വിൽപനയിൽ ഇടിവ്

കേരളത്തിൽ ഡിമാൻ്റ് ഹോട്ടിനെന്ന് വ്യക്തമാക്കി ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. മദ്യ വിൽപനയിൽ തുടർച്ചയായി റെക്കോർഡ് ഇടുമ്പോഴും സംസ്ഥാനത്ത് ബിയർ ഉപയോഗം കുത്തനെ കുറയുന്നുവെന്നാണ് റിപ്പോർട്ട്....