11കാരൻ നീന്തൽകുളത്തിൽ മുങ്ങി മരിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം രംഗത്ത് എത്തിയിരിക്കുകയാണ്.
സുഹൃത്തുക്കൾക്കൊപ്പം നീന്തൽക്കുളത്തിലെത്തിയ കുട്ടി മുങ്ങി മരിക്കുകയായിരുന്നു.
മെയ് 14ന് ആണ് അപകടം സടന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുട്ടിയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തി.
ദില്ലിയിലെ അലിപൂരിലെ നീന്തൽക്കുളത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. പൊലീസുകാരുടെ ഭാര്യമാർ നടത്തിവരുന്ന നീന്തൽകുളം ആണിത്.
അന്വേഷണത്തിൽ സംശയാസ്പദമായി ഒന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.
മെയ് 14ന് കുട്ടിയും അച്ഛനും സുഹൃത്തുക്കളും കുളത്തിൽ നീന്തുന്നതിനിടെയാണ് അപകടം. ഫോൺ കോൾ വന്നതിനെ തുടർന്ന് അറ്റൻ്റ് ചെയ്യാൻ അച്ഛൻ പുറത്തേക്ക് പോയി തിരിച്ചെത്തിയപ്പോൾ മകൻ കുളത്തിൽ ചലനമറ്റ് കിടക്കുന്നതാണ് കണ്ടത്.
കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.