സര്‍ക്കാരിനും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും എതിരെവണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവ്

സംസ്ഥാന സര്‍ക്കാരിനും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും എതിരെ വിമര്‍ശനവുമായി വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവ്.

സര്‍ക്കാര്‍ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ ഒന്നും ചെയ്യുന്നില്ലെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

മനപ്പൂര്‍വം കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

സര്‍ക്കാര്‍ ഇടപെട്ടാല്‍ മാത്രമേ കേസ് മുമ്പോട്ടു പോകൂ.

മുഖ്യമന്ത്രി ദയവായി ഇടപെടണം.

സര്‍ക്കാര്‍ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ ഒന്നും ചെയ്യുന്നില്ല.

തങ്ങള്‍ക്ക് താല്‍പര്യമുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ പേര് നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.

കൂടുബം പബ്ലിക് പ്രോസിക്കുട്ടറെ നിര്‍ദേശിച്ച് കത്ത് നല്‍കിയിട്ട് നാലുമാസമായി.

പ്രോസിക്യൂട്ടറെ നിയമിച്ചാല്‍ മാത്രമേ കേസ് മുമ്പോട്ട് പോകൂ എന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...