പൊലീസിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവ് ഓടി രക്ഷപ്പെട്ടു.
രക്ഷപെട്ട് ഓടുന്നതിന് ഇടയിൽ പൊലീസ് ജീപ്പും തകര്‍ത്തു.
മുട്ടയ്ക്കാട് കൈലിപ്പാറ കോളനി സ്വദേശി കണ്ണന്‍ എന്ന ഗോകുല്‍ (22) ആണ് ഓടി രക്ഷപെട്ടത്.
ഇയാൾ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട യുവാവ് ആണ്. ഇന്നലെ രാവിലെ പത്തരയോടെ കോവളം പൊലീസിനെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ രക്ഷപ്പെട്ടത്.
വീടിന്റെ പിന്‍വശത്ത് കൂടി ഓടി രക്ഷപ്പെടുന്നതിനിടയില്‍ ഇയാൾ പൊലീസ് ജീപ്പിന് നേരെ ആക്രമണം നടത്തിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായി ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടവരെ കണ്ടെത്തി കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് വീട്ടിൽ എത്തിയത്.
ഈ സമയത്താണ് ഇത്തരമൊരു സംഭവം നടന്നത്.