അതിരാവിലെ വെറും വയറ്റിൽ അത്തിപ്പഴമിട്ട വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ എന്തൊക്കെയാണ് ഗുണങ്ങൾ എന്ന് നിങ്ങൾക്ക് അറിയാമോ?.
ആ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളിത് ശീലമാക്കും എന്ന് ഉറപ്പാണ്. അവ ഏതൊക്കെ എന്നല്ലേ? നോക്കാം.
വയറുവേദന, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.
പ്രമേഹരോഗികൾക്ക് അത്തിപ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ഫലപ്രദമാണ്.
തലേ ദിവസം ഒരു ഗ്ലാസിൽ മൂന്നോ നാലോ അത്തിപ്പഴം വെള്ളത്തിലിട്ട് വയ്ക്കുക. രാവിലെ അത് അരിച്ചു മാറ്റിയ ശേഷം അൽപം തേൻ ചേർത്ത് കുടിക്കാവുന്നതാണ്.
അത്തിപ്പഴമിട്ട വെള്ളം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്ന കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അത്തിപ്പഴത്തിൽ കൂടുതലാണ്.