കോഴിക്കോട് മയക്കുമരുന്ന് കാരിയര്‍ ആകാന്‍ നിര്‍ബന്ധിച്ച് മര്‍ദിച്ചെന്ന് യുവതിയുടെ പരാതി; യുവാവിനെതിരെ കേസ്

കോഴിക്കോട് മയക്കുമരുന്ന് കാരിയര്‍ ആകാന്‍ നിര്‍ബന്ധിച്ച് മര്‍ദിച്ചെന്ന് യുവതിയുടെ പരാതി. അടിവാരം സ്വദേശി ഷിജാസിനെതിരെ താമരശേരി പൊലീസ് കേസെടുത്തു.2022 മുതല്‍ ഷിജാസും ഈ യുവതിയും ഒരുമിച്ച് കഴിഞ്ഞു വരികയാണ്. 2024ലാണ് യുവതിയോട് മയക്കുമരുന്ന് ക്യാരിയറാകാന്‍ ഇയാള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ യുവതി വിസമ്മതിച്ചു. ഇതിന് പിന്നാലെ ക്രൂരമായ ആക്രമണം ഷിജാസില്‍ നിന്നും ഏല്‍ക്കേണ്ടി വന്നുവെന്നാണ് യുവതിയുടെ പരാതി. മദ്യക്കുപ്പികൊണ്ട് കൈയില്‍ മുറിവേല്‍പ്പിച്ചുവെന്നും അനുവാദമില്ലാതെ പച്ചകുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. നിലവില്‍ ഒരു ലഹരിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷിജാസ് ജയിലില്‍ വച്ച് യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കൊല്ലുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് താമരശേരി സ്വദേശി കേസെടുത്തത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....