കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് രമേശ് ചെന്നിത്തല.
കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച മുഹമ്മദ് റിജാസിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല സർക്കാരിനേട് ആവശ്യപ്പെട്ടു.
നേരത്തെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
കെട്ടിടത്തിൻ്റെ ഷെഡിൽ നിന്ന് ഷോക്കേറ്റതിനെ തുടർന്നാണ് ആലി മുസ്‌ലിയാരുടെ മകനും യൂത്ത് കോൺഗ്രസ് കുന്നമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റാഫിയുടെ സഹോദരനുമായ മുഹമ്മദ് റിജാസ് (18) മരിച്ചത്.