പത്തനംതിട്ട : കോന്നിയിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്.
കോന്നി വട്ടക്കാവ് സ്വദേശിനി ആര്യാകൃഷ്ണ(22) മരിച്ച സംഭവത്തിലാണ് ഭർത്താവ് ആശിഷ് (22) അറസ്റ്റിലായത്.
ആത്മഹത്യാ പ്രേരണക്കുറ്റം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ആശിഷിനെ കസ്റ്റഡിയിലെടുത്തത്.
വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയത്തിൽ അനിൽകുമാറിൻ്റെയും, ശകുന്തളയുടെയും മകളായ ആര്യയെ പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്തെ വീട്ടിൽ ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആ സമയത്ത് ആര്യയും,ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പുറത്ത് പോയിവന്ന ആശിഷും വീട്ടുകാരും മടങ്ങിയെത്തിയപ്പോളാണ് ആര്യയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കാണുന്നത്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു.