തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ഷവർമ്മക്കടകളിൽ ആരോഗ്യാവുപ്പിൻ്റെ മിന്നൽ പരിശോധന.
കൃത്യമായ രീതിയിൽ പ്രവർത്തിക്കാത്ത 52 വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചു.
512 കടകളിലാണ് 47 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
ഇതിൽ 108 കടകൾക്ക് കോംപൗണ്ടിംഗ് നോട്ടീസും,56 കടകൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകിയിട്ടുണ്ട്.
കൃത്യമായ രീതിയിൽ ലേബൽ പതിക്കാതെ പാർസൽ നൽകിയതിന് 40 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മാനദണ്ഡങ്ങൾ പാലിച്ചാണോ പ്രവർത്തണമെന്ന് അറിയാനായിരുന്നു മിന്നൽ പരിശോധന നടത്തിയത്.