ഹൈദരാബാദ് : ബി.ജെ.പി നേതാവിൻ്റെ മകനെ ഓസ്ട്രേലിയയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ ബി.ജെ.പി നേതാവായ ആരതി കൃഷ്ണ യാദവിൻ്റെ മകൻ ആരതി അരവിന്ദ് യാദവാ(30)ണ് മരിച്ചത്.
അഞ്ച് ദിവസം മുന്നേ കാണാതായ യുവാവിനായി പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം സിഡ്നിയിലെ ബീച്ചിൽ നിന്നും കണ്ടെത്തിയത്.
മരണകാരണം കണ്ടുപിടിക്കാൻ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.