തടവുകാരൻ സഹതടവുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു കൊന്നു

ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു കൊന്നു. ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിനുള്ളിൽ ആണ് സംഭവം നടന്നത്.

ഭരത് പ്രജാപതിയാണ് 71 കാരനായ കേശ പട്ടേലിനെ ഇഷ്ടികകൊണ്ട് തലയിലും മുഖത്തും അടിച്ച് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ഇയാൾ കൊലപാതക കേസിൽ പ്രതിയാണ്.

ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന 40 വയസുകാരനാണ് ക്രൂരമായി ആക്രമിച്ചത്.

71കാരന്റെ നിലവിളി കേട്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ് കിടക്കുന്ന തടവുകാരനെ കാണുന്നത്.

ജയിലിലെ മെഡിക്കൽ സംഘം 71കാരന് ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എന്തായാലും, അക്രമത്തിന് കാരണമായ പ്രകോപനത്തേക്കുറിച്ചുള്ള സൂചനകൾ ഇതുവരെ ലഭ്യമായിട്ടില്ല. കാര്യങ്ങൾ അന്വേക്ഷിച്ച് വരുകയാണ്.

Leave a Reply

spot_img

Related articles

‘ബ്ലാക്ക് ലൈന്‍’ പുതിയ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്

പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങള്‍ക്ക് Instant Loan വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങള്‍ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.ബ്ലാക്ക് ലൈന്‍ എന്ന കമ്പനിയുടെ...

ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ. അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്.സുശീൽ കുമാർ, റാം രത്തൻ സഹിനി എന്നിവരാണ് പിടിയിലായത്.പാപ്പിനിശ്ശേരിയിൽ...

വാളയാർ ചെക്പോസ്റ്റിൽ എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി

കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന കഞ്ചാവാണ് വാളയാറിലെ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.പശ്ചിമ ബംഗാൾ സ്വദേശിയാണ് ബസിൽ കഞ്ചാവ്...

കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തൃശൂർ കുഴൂരില്‍ കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്. സംഭവത്തില്‍ പ്രദേശവാസിയായ 20 കാരനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഴൂര്‍...